Oru Kari Mukilinu Song Lyrics – Charlie Movie

Song Details :-

  • Song – Oru Karimukilinu
  • Singer – Vijay Prakash
  • Lyrics – Rafeeq Ahammed

Oru Kari Mukilinu Song Lyrics

ഒരു കരിമുകിലിനു ചിറകുകളരുളിയ മിന്നലേ
പുതുമഴ മലരുകൾ വിതറിയ കുറുമൊഴിത്തെന്നലേ
വെയിലിൽ നിഴലുപോൽ മറയും മായയായ്
വിരലാൽ ശിലയിലും
കുളിരെഴുമുറവകളെഴുതി ഇതുവഴിയകലുമാരോ
അവനേതോ മായാജാലം
ആരോ അവനാരോ കാണും സ്വപ്നം
ഒരു കരിമുകിലിനു ചിറകുകളരുളിയ മിന്നലേ
പുതുമഴ മലരുകൾ വിതറിയ കുറുമൊഴിത്തെന്നലേ
മായാമാരീചൻ നീയാം പൊന്മാനോ
ദൂരേ പായാനായ് കാറ്റോ ചുവടുകളിവനേകി
ആ കൈകളാൽ വിണ്വീഥിയിൽ പൂവും വെണ്പ്രാവായ്
കാനൽജലം പോൽ തെന്നുമീ കണ്ണിൻ സങ്കല്പം
ആരോ അവനേതോ മായാജാലം
ആരോ അവനാരോ കാണും സ്വപ്നം
ഒരു കരിമുകിലിനു ചിറകുകളരുളിയ മിന്നലേ
പുതുമഴ മലരുകൾ വിതറിയ കുറുമൊഴിത്തെന്നലേ
ഭൂതക്കണ്ണാടീ രൂപങ്ങൾ തേടീ
നാളം നീട്ടാനായ് കോണിൽ അതിശയമണിദീപം
മേഘാംബരം കാതോർക്കുമീ നിൻ പൊൻകൂടാരം
കണ്കെട്ടുമേതോ മന്ത്രമായ് നിന്നൂ വെണ്താരം
ആരോ അവനേതോ മായാജാലം
ആരോ അവനാരോ കാണും സ്വപ്നം
ഒരു കരിമുകിലിനു ചിറകുകളരുളിയ മിന്നലേ
പുതുമഴ മലരുകൾ വിതറിയ കുറുമൊഴിത്തെന്നലേ
വെയിലിൽ നിഴലു പോൽ മറയും മായയായ്
വിരലാൽ ശിലയിലും
കുളിരെഴുമുറവകളെഴുതി ഇതുവഴിയകലുമാരോ
അവനേതോ മായാജാലം
ആരോ അവനാരോ കാണും സ്വപ്നം
ഒരു കരിമുകിലിനു ചിറകുകളരുളിയ മിന്നലേ
പുതുമഴ മലരുകൾ വിതറിയ കുറുമൊഴിത്തെന്നലേ

Also read about;